ജനപ്രിയ പദ്ധതികളുമായി എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി.എല്ലാ ജനങ്ങള്‍ക്കും വീടും വെള്ളവും വെളിച്ചവും ടോയ്ലറ്റും ഉറപ്പാക്കും

Cover Story, Kerala News, main-news, scrolling_news

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി. ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് മാറ്റത്തിന്റെ ദിശാസൂചിയാകുമെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് സര്‍ക്കാര്‍ ഇടപെടലുകളെ ദുര്‍ബലമാക്കി. നാണ്യവിളത്തകര്‍ച്ചയും ഗള്‍ഫ് പണവരവിലെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. വരും വര്‍ഷം റവന്യൂക്കമ്മി 20,000 കോടി രൂപയായി ഉയരുമെന്നും തോമസ് ഐസക് പറഞ്ഞു.

അതിനാല്‍ തന്നെ രണ്ടുവര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും അനുവദിക്കില്ല. ആരോഗ്യം പോലുള്ള ചില മേഖലകള്‍ക്കുമാത്രം ഇളവ് നല്‍കും.സംസ്ഥാനത്ത് എല്ലാ ജനങ്ങള്‍ക്കും വീടും വെള്ളവും വെളിച്ചവും ടോയ്ലറ്റും ഉറപ്പാക്കും.

മുടങ്ങിക്കിടക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കും. ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു.

60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തും. പെന്‍ഷന്‍ ബാങ്ക് വഴിയാക്കും.എല്ലാ സാമൂഹികക്ഷേമ പെന്‍ഷനും 1000 രൂപയാക്കി ഉയര്‍ത്തും. പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമിവാങ്ങാനും വീടു മെച്ചപ്പെടുത്താനും 456 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ് നടപ്പാകക്കും. നാളികേര സംരംഭണത്തിന് 25 കോടി. പച്ചക്കറി കൃഷിക്ക് ഊന്നല്‍.കാരുണ്യചികില്‍സാപദ്ധതി എല്ലാവരുടെയും അവകാശമാക്കും.മരുന്നു നിര്‍മാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തില്‍ ഫാക്ടറി.

ജീവനക്കാര്‍ക്ക് ഓണത്തിന് ഒരുമാസത്തെ ശബളം അഡ്വാന്‍സായി നല്‍കും.അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം. ഗയില്‍, വിമാനത്താവളവികസനം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചു.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം. മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തും.

നല്‍കൃഷി പ്രോല്‍സാഹനത്തിനു 50 കോടി, സബ്‌സിഡി കൂട്ടും.കൃഷിഭൂമിയുടെ ഡേറ്റാബാങ്ക് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. നെല്ലുസംഭരണത്തിനു 385 കോടി. വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി.

വിപുലമായ നിക്ഷേപപദ്ധതിയും മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമാക്കും. കടം നല്‍കുന്നവര്‍ക്ക് വിശ്വാസം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടപ്പാക്കുമെന്നുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലുറപ്പുകാര്‍ക്ക് സൗജന്യ റേഷന്‍ അനുവധിക്കും.

RELATED NEWS

Leave a Reply