ജയലളിതയുടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈകോടതി

Cover Story, main-news, scrolling_news

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈകോടതി തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങളായി ജയലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിര്‍ദേശം. ആരോഗ്യനില വെളിപ്പെടുത്തി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി തള്ളി.ജന പ്രതിനിധികളുടെ ആരോഗ്യ സ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ വിശദീകരണം ഇക്കാര്യത്തില്‍ വേണമെന്ന് കോടതി അറിയിച്ചു. ആരോഗ്യ നില അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍  ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്  അപ്പോളോ ആശുപത്രി ഇന്നലെ രാത്രി ഏഴുമണിയോടെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. അണുബാധയെ ചെറുക്കാന്‍ ആന്റിബയോട്ടിക്കുകളും ശ്വസനത്തിന് സഹായകരമായ സംവിധാനങ്ങളും നല്‍കിവരുന്നു. ചികിത്സയോട് ശരീരം പ്രതികരിക്കുന്നുണ്ട്. പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയിലായ ജയലളിതയുടെ ആരോഗ്യനില ഇടക്ക് മോശമായെന്നുതന്നെയാണ് ബുള്ളറ്റിനിലൂടെ തിരിച്ചറിയുന്നത്. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്റര്‍ സൗകര്യ ലഭ്യമാക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നുണ്ട്

RELATED NEWS

Leave a Reply