ജര്‍മ്മിയില്‍ ബുര്‍ക്ക നിരോധിക്കുന്നതായി റിപ്പോര്‍ട്ട്

main-news, scrolling_news

ബര്‍ലിന്‍: ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രി തോമസ് മൈസീര്‍ കൈക്കൊള്ളുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടികള്‍.രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.രാജ്യത്ത് നിലവില്‍ ബുര്‍ക്ക ധരിക്കുന്നതിന് പ്രശനമില്ല. എന്നാല്‍ ഇത് ഉടന് നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു നടപ്പടിക്ക് ആഞ്ജല മെര്‍ക്കല്‍ സര്‍ക്കാര്‍ മുതിരുന്നത്.

ഇതിനോടൊപ്പം രാജ്യത്ത് ഇരട്ട പൗരത്വം നല്‍കുന്നത് ഇനി മുതല്‍ അനുവദിക്കില്ല. കൂടാതെ കുടിയേറ്റക്കാരെ നാടു കടത്താനുള്ള നടപടികള്‍ ജര്‍മ്മനി ശക്തിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസം അഫ്ഗാന്‍ സ്വദേശിയായ യുവാവ് ട്രെയിനില്‍ മഴു ഉപയോഗിച്ച് യാത്രക്കാരെ അപായപ്പെടുത്തിയിരുന്നു.

പിന്നീട് ആന്‍സ്ബാഷിലെ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടികള്‍

RELATED NEWS

Leave a Reply