ജില്ലയിൽ ഗ്രാമവികസനം സമയബന്ധിതമായി നടപ്പിലാക്കണം : ഇ.ടി. മുഹമ്മദ് ബഷീർ എം.പി

main-news

മലപ്പുറം: കേന്ദ്രവിഷ്‌കൃത വികസന പദ്ധതികളുടെ സഹായത്തോടെ ജില്ലയിൽ ഗ്രാമവികസനം സമയബന്ധിതമായി നടപ്പിലാക്കണമെന്നും ഇതിനായി ജനപ്രതിനിധികൾ ഉദ്യോഗസ്ഥരോടൊപ്പം നിന്ന് പ്രവർത്തിക്കണമെന്നും ഇ.ടി.മുഹമ്മദ് ബഷീർ.എം.പി അഭിപ്രായപ്പെട്ടു. ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനായി ‘ദിശ’ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനും അനുയോജ്യമായ പ്രോജക്റ്റുകൾ തയാറാക്കുന്നതിനും എം.പി നിർദേശം നൽകി.സൻസാദ് ആദർശ് ഗ്രാമ യോജനയിലേക്ക് ചാലിയാർ , കൽപകഞ്ചേരി പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തിയതായി എം.പി.അറിയിച്ചു. പദ്ധതി നിർവഹണത്തിൽ നേരിടുന്ന തടസങ്ങൾ മാറ്റുന്നതിന് ഉദ്യോഗസ്ഥർ സമയബന്ധിതമായ നിർദേശം നൽകണമെന്ന് പി.വി.അബ്ദുൽ വഹാബ് എം.പി പറഞ്ഞു.
ജില്ലയിലെ വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിപുലമാക്കാൻ യോഗം തീരുമാനിച്ചു.പി.ഉബൈദുല്ല എം.എ ൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്‌ണൻ, ഡെപ്യൂട്ടി കലക്ടർ വി.രാമചന്ദ്രൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

RELATED NEWS

Leave a Reply