ജിഷകൊലപാതകം:അമീറുള്‍ ഇസ്ലാമിന്റെ കൂട്ടുകാരെയും പ്രതിചേര്‍ക്കും

Cover Story, main-news, scrolling_news

കൊച്ചി: കൊലപാതകം അറിഞ്ഞിട്ടും മറച്ചു വെയ്ക്കാന്‍ ശ്രമിച്ച അമീറുള്‍ ഇസ്ലാമിന്റെ കൂട്ടുകാരെയും പ്രതി ചേര്‍ത്തേക്കുമെന്ന് പൊലീസ്. കൊലപാതകത്തിനു മുമ്പ് കൂട്ടുകാരനുമൊത്ത് ഇയാള്‍ ഭക്ഷണം കഴിച്ചിരുന്നതായി മൊഴി നല്‍കിയ സാഹചര്യത്തിലാണ് അമീറൂള്‍ ഇസ്ലാമിന്റെ കൂട്ടുകാരനു വേണ്ടിയുളള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കുന്നത്.

ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ജിഷയുടെ ഘാതകന്‍ അമിര്‍ ഉള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെടും.

അമീറുള്‍ ഇസ്ലാം താമസിച്ചിരുന്ന വീട്ടില്‍ നിന്നും കൊലപാതകം ചെയ്യാന്‍ ഉപയോഗിച്ചുവെന്നു കരുതുന്ന കത്തി പൊലീസ് ഇന്നലെ കണ്ടെടുത്തിരുന്നു.രക്തം പുരണ്ട കത്തിയാണ് പ്രതി താമസിച്ചിരുന്ന ഇരുങ്ങോല്‍ വൈദ്യശാലപ്പടിയിലെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.
സംഭവ ദിവസം പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എഡിജിപി ബി സന്ധ്യ മാധ്യമങ്ങളെ അറിയിച്ചു.

RELATED NEWS

Leave a Reply