ജിഷയുടെ കൊലപാതകി അമി ഉള്‍ ഇസ്‌ലാമിന് രണ്ട് ഭാര്യമാരെന്നു പൊലീസ്

main-news

ജിഷയുടെ കൊലപാതകി അമി ഉള്‍ ഇസ്‌ലാമിന് രണ്ട് ഭാര്യമാരെന്നു  പൊലീസ്. അസമിലും ബംഗാളിലും മാറി താമസിക്കുകയായിരുന്നു പ്രതി. അസമിലും ബംഗാളിലും ഇയാള്‍ക്ക് ഭാര്യമാരുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതില്‍ ഒരാള്‍ 43 കാരിയാണ്. അസമിലാണ് ഈ ഭാര്യയും 9 വയസ്സുള്ള മകനും താമസിക്കുന്നത്. മറ്റൊരു ഭാര്യ ബംഗാളിലാണ്.

രേഖാചിത്രവുമായി ഇയാള്‍ക്ക് യാതൊരുവിധ സാമ്യവുമില്ലെന്നും പൊലീസ് പറഞ്ഞു. തനിക്കാരെയും വിശ്വാസമില്ലെന്ന് ജിഷ പറഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജിഷയുടെ വീടിന്റെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയ ഉടനെ ഇയാള്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നും തുടര്‍ന്നാണ് ബലാത്സംഗം ചെയാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാവിലെ പ്രതി ജിഷയുടെ വീട്ടില്‍ ചെന്നിരുന്നു. അപമര്യാദയായി പെരുമാറിയപ്പോള്‍ ജിഷ ചെരുപ്പുയര്‍ത്തി കാണിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. 4 തവണ മാത്രമെ ജിഷയെ കണ്ടിട്ടുള്ളുവെന്നും അമീര്‍ ഉള്‍ ഇസ്ലാം മൊഴി നല്‍കി.

കുളിക്കടവില്‍ വച്ച് ജിഷ പ്രതിയെ പരിഹസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി അമി ഉള്‍ ഇസ്‌ലാം പൊലീസിനോട് പറഞ്ഞു. കുളിക്കടവില്‍ വച്ച് ജിഷയുടെ കൂടെയുളള സ്ത്രീ തന്നെ അടിച്ചുവെന്നും ഇതു കണ്ട ജിഷ ചിരിച്ചുവെന്നുവാണും ഈ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നുമാണ് പോലീസിന് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

മദ്യലഹരിയിലാണ് ജിഷയെ കുത്തിയത്. ജിഷ വെളളം ചോദിച്ചപ്പോള്‍ പ്രതി മദ്യം നല്‍കിയെന്നും ആന്തരികാവയങ്ങളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി നേരത്തെ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ജിഷയെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ബലാത്സംഗം ജിഷ ചെറുത്തതോടെയാണ് ജിഷയുടെ ജനനേന്ദ്രിയം പ്രതി കുത്തിക്കീറിയത്. കൃത്യത്തിനു ശേഷം സിം കാര്‍ഡും ചെളി പുരണ്ട ചെരിപ്പും ഉപേക്ഷിച്ച് കനാലിലുടെ നടന്നുവെന്നും പ്രതി പറഞ്ഞു.

കൃത്യത്തിനു ശേഷം അസമിലേക്ക് തിരിച്ചു പോയ പ്രതി കാഞ്ചിപുരത്തേയ്ക്കാണ് മടങ്ങിയെത്തിയത്. ഇവിടെ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി തേടി. ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അതേ സമയം പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യം പോലീസിനെ ചുറ്റിക്കുന്നുണ്ട്. ഇരിങ്ങോള്‍ കാവിലാണ് ആയുധം ഉപേക്ഷിച്ചതെന്ന് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ജിഷയുടെ വീടിന് സമീപത്തെ കനാലിലാണ് എന്നും പ്രതി മൊഴി മാറ്റി.

പ്രതിയും ജിഷയും നേരത്തെ പരിചയമുള്ളവരാണ്. ജിഷയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് പ്രതി ജിഷയുമായി പരിചയത്തിലായത്. പ്രതി തന്നെയാണ് തങ്ങള്‍ പരിചയക്കാരാണെന്ന കാര്യം വെളിപ്പെടുത്തിയത്. സംഭവ ദിവസം രാവിലെ അമിയുര്‍ ജിഷയുടെ വീട്ടില്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ രാവിലെ വാക്കേറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്ന് വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടന്നത്.

RELATED NEWS

Leave a Reply