ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ ക്രൈം ബ്രാഞ്ച് ..

main-news

തിരുവനന്തപുരം : പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവ്. തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ബിജു. കെ. സ്റ്റീഫനാണ് അന്വേഷണ ചുമതല. റേഞ്ച് എജിയുടേതാണ് ഉത്തരവ്.

വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയും വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ കോളേജ് അധികൃതര്‍ താക്കീത് ചെയ്തിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കോളജധികൃതരുടെ ഭാഷ്യം. എന്നാല്‍, ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദിച്ചതായും മര്‍ദ്ദനത്തിന്റെ പാടുകള്‍ ജിഷ്ണുവിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മര്‍ദ്ദനം മൂലം അവശനായ ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് അധികൃതര്‍ സഹായിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.

RELATED NEWS

Leave a Reply