ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍: ക്രൈംബ്രാഞ്ച് അന്വേഷിക്കും

main-news, scrolling_news

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏര്‍പ്പെടുത്തി. ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ല. അടിയന്തര പ്രമേയത്തില്‍ പറയുന്നതു പോലുള്ള പരാതിയല്ല ജേക്കബ് തോമസ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്യത്തെ തടയുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനമൊഴിയുന്നു എന്ന് കാണിച്ച് അദ്ദേഹം കത്ത് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയെയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

RELATED NEWS

Leave a Reply