ടിപി വധക്കേസില്‍ വിടി ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന്കെ കെ രമ.

Calicut, General, Kerala News, main-news

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ യുഡിഎഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്ന വിടി ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആര്‍എംപി നേതാവ് കെ കെ രമ. ബല്‍റാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഒറ്റു കൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടി വരുമെന്നും രമ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ടിപി ചന്ദ്രശേഖരന്‍ കൊലപാതക ഗൂഢാലോചന നേരാവണ്ണം അന്വേഷിച്ച് കണ്ടെത്താത്തെ ഒത്തു തീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണ്ടാല്‍ മതിയെന്നായിരുന്നു വിടി ബല്‍റാമിന്റെ പോസ്റ്റ്.

 

RELATED NEWS

Leave a Reply