ടി എം ജാതവേദന്‍ അനുസ്മരണം  നടത്തി

main-news
ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണയിലെ സിപിഐ-എം നേതാവും കാറല്‍മണ്ണ ക്ഷീരസംഘം പ്രസിഡണ്ടും സാസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ടിഎം ജാതവേദന്‍(ഏട്ടന്‍) ഒന്നാം അനുസ്മരണം വടക്കുംമുറിയില്‍ നടന്നു. അനുസ്മരണയോഗം സിപിഐ-എം ഏരിയാകമ്മിറ്റി അംഗം ഇ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ധനേഷ് അധ്യക്ഷനായി. സിപിഐ-എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം സിജു, കെ ടി സത്യന്‍, സിപിഐ-എം ലോക്കല്‍ സെക്രട്ടറി പി രാമചന്ദ്രന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി ഉദയഭാസ്‌ക്കരന്‍, എം മുസ്തഫകമാല്‍, വാര്‍ഡ് കൗസിലര്‍ ജ്യോതി എന്നിവര്‍ സംസാരിച്ചു. എന്‍ ശശികുമാര്‍ സ്വാഗതം പറഞ്ഞു.

RELATED NEWS

Leave a Reply