ടി.പി വധക്കേസ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായി നീക്കം

main-news

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ ശിക്ഷിക്കപ്പെട്ട് വിവിധ ജയിലുകളിലായ് ശിക്ഷ അനുഭവിക്കുന്ന പതിനൊന്ന് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായ് റിപ്പോര്‍ട്ട്. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയെതുടര്‍ന്നാണ് ഈ നീക്കം. മറ്റു തടവുകാരുമായി സംഘര്‍ഷം ഉണ്ടാവാതിരിക്കാനും പ്രതികള്‍ സംഘം ചേര്‍ന്ന ഗൂഡാലോചന നടത്താതിരിക്കാനാണ് ഇവരെ മൂന്ന് ജയിലുകളിലായ് താമസിപ്പിച്ചിരിക്കുന്നത്.

ഏറെ രാഷ്ട്രീയ ബന്ധങ്ങളുള്ള ടിപി കേസിലെ പ്രതികളെയെല്ലാം കണ്ണൂരിലേക്ക് മാറ്റുന്നത് ജയില്‍ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍. പുതിയ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനുശേഷമാണ് ഇത്തരത്തിലുള്ള നീക്കം നടക്കുന്നത്.

RELATED NEWS

Leave a Reply