ഡിജിപി ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു

main-news

തിരുവനന്തപുരം: പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി. ഡിജിപി ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. എ.ഹേമചന്ദ്രന് പകരം എഡിജിപി ആര്‍.ശ്രീലേഖയെ ഇന്റെലിജന്‍സ് മേധാവിയാക്കി. സുദേഷ് കുമാര്‍ ഐപിഎസ് ഉത്തരമേഖലാ എഡിജിപിയാകും. അനില്‍കാന്ത് ജയില്‍ എഡിജിപിയാകും. നിതിന്‍ അഗര്‍വാള്‍ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയാവും. എസ്.ശ്രീജിത്താണ് പുതിയ എറണാകുളം റേഞ്ച് ഐജി. ഐ.ജി മഹിപാല്‍ യാദവിനെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പളായി നിയമിച്ചിട്ടുണ്ട്. ഡിഐജി പി.വിജയന് പോലീസ് ട്രെയിനിംഗിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ഐജി ജയരാജിനെ മനുഷ്യാവകാശ കമ്മീഷനിലും ഐജി ടി.ജെ.ജോസിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചപ്പോള്‍, ഐ.ജി കെ. പത്മകുമാറിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായും സര്‍ക്കാര്‍ മാറ്റി നിയമിച്ചിട്ടുണ്ട്.

RELATED NEWS

Leave a Reply