തലശ്ശേരി റയിൽവേ ട്രാക്കിനു സമീപം ബോംബുകള്‍ കണ്ടെടുത്തു

main-news

കണ്ണൂര്‍: തലശ്ശേരിക്കടുത്ത് റെയില്‍വേ ട്രാക്കിന് സമീപത്തു നിന്നും 13 ബോംബുകള്‍ കണ്ടെടുത്തു. ടെമ്പിള്‍ ഗേറ്റ് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബ് കണ്ടെടുത്തത്. പത്ത് ഐസ്‌ക്രീം ബോംബുകളും മൂന്ന് മൂന്ന് സ്റ്റീല്‍ ബോംബുകളും ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂ മാഹി പൊലീസ് നടത്തിയ പരിശോധനക്കിടയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുന്നോലില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.

RELATED NEWS

Leave a Reply