തീവണ്ടികളില്‍ ഇനി വനിതാ എസ്.ഐമാര്‍

General, main-news

കാസര്‍കോട്: സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് തീവണ്ടികളിലും പ്ലാറ്റ്‌ഫോമുകളിലും വനിതാ എസ്.ഐമാരെ നിയമിക്കുന്നു. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, ഷൊര്‍ണൂര്‍, കണ്ണൂര്‍ സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടം വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുക.

കേരളത്തില്‍ ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കായി നിലവില്‍ ഒരു സ്‌റ്റേഷനിലും വനിതാ ഓഫീസര്‍മാരില്ല. 13 സ്റ്റേഷനുകളിലായി ആകെ 38 വനിതാ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.

കേരളത്തിലെ 13 റെയില്‍വേ പോലീസ് സ്‌റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. റെയില്‍വേ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാറാണാണ് റിപ്പോര്‍ട്ട് നല്‍കിയത്.

RELATED NEWS

Leave a Reply