തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും..

main-news

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.  പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇല്ല. ചൊവ്വാഴ്ച അടുത്ത ഒരുവര്‍ഷത്തേക്കുള്ള മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സന്നിധാനത്ത് നടക്കും. രാവിലെ ഉഷപൂജയ്‍ക്ക് ശേഷമായിരിക്കും മേല്‍ശാന്തി നറുക്കെടുപ്പ് ഇതിനുള്ള പട്ടികകള്‍ തയ്യാറാക്കി കഴിഞ്ഞു. ശബരിമല സന്നിധാനത്തേക്ക് പതിനാലുപേരുടെയും മാളികപ്പുറത്തേയ്‍ക്ക് പന്ത്രണ്ട് പേരുടെയും പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഹൈക്കോടതി നിരിക്ഷണത്തിലാണ് നറുക്കെടുപ്പ് നടക്കുക. 

ശബരിമല സന്നിധാനത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് രാത്രിയില്‍ ശബരിമല സന്നിധാനത്ത് എത്തും നാളെ രാവിലെ സന്നിധാനത്തെ പുതിയ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് തറക്കല്ലിടും. തുടര്‍ന്ന് വിവിധ വകുപ്പ മേധാവികളെ പങ്കെടുപ്പിച്ച് കൊണ്ട് അവലോകനയോഗം ചേരും .ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും വൈകിട്ട് നാല് മണിക്ക്, പമ്പയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മ്മിക്കുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കു. മുഖ്യമന്ത്രിയെ കൂടാതെ ദേവസ്വം മന്ത്രി, വനംവകുപ്പ് മന്ത്രി ജനപ്രതിനിധികള്‍ എന്നിവരും അവലോകനയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തുലാമാസ പൂജകഴിഞ്ഞ് ഇമാസം ഇരുപത്തിയൊന്നിന് നടഅടക്കും.

RELATED NEWS

Leave a Reply