തൂതപ്പുഴയിൽ നീന്തൽ പരിശീലന കേന്ദ്രം വേണം ..ശോഭീന്ദ്രൻ മാസ്റ്റർ

main-news

തൂതപ്പുഴയിൽ കുട്ടികൾക്കായി നീന്തൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു അടുത്ത തലമുറയെ പുഴയുമായി അടുപ്പിക്കാൻ അവസരം ഉണ്ടാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്റർ .തൂതപ്പുഴ കൂട്ടായ്മയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പുഴ സംരക്ഷണവുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങൾ നടത്താൻ കൂട്ടായ്മക്ക് കഴിയുമെന്നും ,ഇതിനായി അയൽ സഭകൾ ഉണ്ടാക്കണമെന്നും ശോഭീന്ദ്രൻ മാസ്റ്റർ കൂട്ടിച്ചേർത്തു .പുഴകൈയ്യേറ്റം വ്യാപകമാണെന്ന് കൂട്ടായ്മ കണ്ടെത്തി .തുടർന്ന് ശബരി സെൻട്രൽ സ്കൂൾ കുട്ടികളും അധ്യാപകരുമടക്കം നിരവധി പ്രവർത്തകർ പുഴ ശുചീകരണം നടത്തി

RELATED NEWS

Leave a Reply