തൂതപ്പുഴ സംരക്ഷണത്തിനായി വാട്സ് അപ്പ് കൂട്ടായ്മ

main-news

തൂതപ്പുഴ സംരക്ഷണത്തിനായി വാട്സ് അപ്പ് കൂട്ടായ്മ കാറൽമണ്ണയിൽ ഒത്തുകൂടി .കുഞ്ചു നായർ ട്രസ്റ്റ് ഹാളിൽ പ്രദേശത്തെ അമ്പതോളം പേര് പങ്കെടുത്തു
ജലസമൃദ്ധമായ തൂത പുഴയെ സംരക്ഷിക്കുന്നതിനായാണ് വാട്സ് അപ്പ് കൂട്ടായ്മ രൂപം കൊണ്ടത് .മണലൂറ്റിയും ,കൈയ്യേറിയും ,മാലിന്യങ്ങൾ നിറച്ചും തൂത പുഴ മലിനമാക്കുന്നതായിരുന്നു ഏറെയും ചർച്ച ചെയ്തത്
പങ്കെടുത്തവരെല്ലാം തൂതപ്പുഴ സംരക്ഷിക്കണമെന്ന ആശയം മുന്നോട്ടുവച്ചു .ഇതിനായി ജനുവരി എട്ടിന് രാവിലെ എട്ടുമണിക്ക് കാളിക്കടവ് പുഴയിൽ ഒത്തുകൂടി ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു .പുഴയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയിൽ മുന്നൂറോളം പേര് അംഗങ്ങളാണ്

RELATED NEWS

Leave a Reply