തൃശൂരിൽ ദിലീപിനെതിരെ കരിങ്കൊടി

main-news

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെളിവെടുപ്പിനായി നടന്‍ ദിലീപിനെ തൃശൂരില്‍ എത്തിച്ചു. ജോര്‍ജ്ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനായിരുന്ന പുഴക്കലിലെ കിണറ്റിങ്കല്‍ ടെന്നീസ് അക്കാഡമിയിലാണ് ആദ്യം എത്തിച്ചത്. രാവിലെ 11.05 ഓടെയാണ് ദിലീപുമായുള്ള പൊലീസ് വാഹനം പുഴക്കലിലെത്തിയത്. കഴിഞ്ഞ ദിവസം തൊടുപുഴയിലെയും കൊച്ചിയിലെയും തെളിവെടുപ്പിന്​ ആള്‍ക്കൂട്ടമുണ്ടായിരുന്നത് കണക്കിലെടുത്ത്​ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്​.
ഇതോടൊപ്പം ആക്രമത്തിനിരയായ നടി തൃശൂര്‍ സ്വദേശിനിയാണെന്നതും ദിലീപിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സംഭവത്തി​ന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പുഴക്കലിലെ ടെന്നീസ് അക്കാദമി, ഹോട്ടല്‍ ഗരുഡ, ജോയ്സ് പാലസ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്. ടെന്നീസ് അക്കാദമിയുടെ അകത്തേക്ക് മാധ്യമങ്ങളൊഴികെയുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ല. തെളിവെടുപ്പിനെത്തിച്ച ദിലീപിനെതിരെ എ.ഐ.വൈ.എഫ് കരിങ്കൊടിയുയര്‍ത്തി പ്രതിഷേധിച്ചു

RELATED NEWS

Leave a Reply