തെരുവുനായ ശല്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തില്‍ യോഗം ചേരും

main-news, scrolling_news

തിരുവനന്തപുരം: രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ട് നാലു മണിക്ക് ആരോഗ്യം, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കുമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം തെരുവുനായുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. തെരുവുനായ ശല്യത്തെ കുറിച്ച് നിരവധി പരാതികള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇത് ആശങ്ക പരിഹരിക്കേണ്ടതുണ്ടെന്നും പിണറായി വ്യക്തമാക്കി

RELATED NEWS

Leave a Reply