തൊഴിലാളികളെ ദുരിതത്തിലാക്കി വയനാട് മേപ്പാടിയിലെ ചെമ്പ്ര എസ്റ്റേറ്റ് പൂട്ടി

Cover Story, main-news, scrolling_news, Wayanad

മേപ്പാടി: തോട്ടം തൊഴിലാളികളെ ദുരിത മുനമ്പില്‍ നിര്‍ത്തി ചെമ്പ്രയിലെ ഫാത്തിമ ഫാംസിന്റെ തെയില തോട്ടം ലോക്കൗട്ട് ചെയ്തു. രാജ്യസഭാംഗവും മുസ്ലീംലീഗ് നേതാവുമായ എ.പി അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം. ബുധനാഴ്ച വൈകീട്ടോടെയാണ് തൊഴിലാളി സമരങ്ങളെ തുടര്‍ന്ന് തോട്ടം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന കാരണം പറഞ്ഞ് മാനേജ്‌മെന്റ് തോട്ടം അടച്ചുപൂട്ടിയത്. ഇതോടെ 320 ഓളം വരുന്ന തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. മാനേജ്‌മെന്റിന്റെ കാര്യക്ഷമതയില്ലായ്മയും, ഡയറക്ടര്‍ ബോഡഗംങ്ങളുടെ പിടിപ്പുകേടും കൊണ്ട് കുത്തഴിഞ്ഞ രീതിയിലായിരുന്നു ഇവിടുത്തെ കുറച്ച് കാലങ്ങളായുള്ള പ്രവര്‍ത്തനമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

cbra

നിരന്തരമായ് ശബളം വൈകുന്നതും ബോണസ്,സെറ്റില്‍മെറ്റ് ലീവ് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗതിമുട്ടിയാണ് തൊഴിലാളികള്‍ സമരം ചെയ്തത്. തോട്ടത്തില്‍ കൃത്യമായ് തൊഴിലെടുപ്പിക്കുന്നതിനോ തോട്ടം സംരക്ഷിച്ച് ഉത്പാദനം കൂട്ടുന്നതിനോ ഉള്ള യാതൊരു നടപ്പടികളും കുറച്ച് കാലമായി മാനേജ്‌മെന്റ് നടത്തുന്നില്ല. ചെടികള്‍ക്ക് കൃത്യമായ വളപ്രയോഗം നടത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയായ്. ഇതിനെ തുടര്‍ന്ന ഉത്പാദനം ഗണ്യമായ് കുറഞ്ഞപ്പോള്‍ കമ്പനി നഷ്ടത്തിലാണെന്ന് കാട്ടി തൊഴിലാളികളുടെ ശബളം മാസങ്ങളായ് കുടിശ്ശിക വക്കുകയാണ്. 2015-16 വര്‍ഷത്തെ ബോണസ് ഇതുവരെ നല്‍കിയിട്ടില്ല. 2014-15 വര്‍ഷത്തെ ബോണസ് തൊഴിലാളി സമരത്തെതുടര്‍ന്ന കഴിഞ്ഞമാസമാണ് നല്‍കിയത്. തോട്ടം ഉടമ എം.പി വഹാബുമായുള്ള ചര്‍ച്ചയില്‍ തൊളിലാളികള്‍ക്ക് ശബള,ആനൂകൂല്യ കുടിശ്ശികയുള്ളത് തനിക്ക് അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

പ്രതിമാസം തൊഴിലാളികള്‍ക്ക് നല്‍കാന്‍ 25 ലക്ഷത്തോളം തുക കമ്പനി കണ്ടത്തേണ്ടതുണ്ടെന്നും ലാഭകരമല്ലാത്ത കമ്പനി നടത്തികൊണ്ടുപോവാന്‍ സാധിക്കില്ലെന്നുമാണ് മാനേജ്‌മെന്റ് നിലപാട്. കുത്തഴിഞ്ഞ ഭരണത്തില്‍ ഉത്പാതനം കുറഞ്ഞതാണ് തോട്ടം നഷ്ടത്തിലാവാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. തോട്ടം മുന്നോട്ട് പോവാന്‍ തൊഴിലാളികളുടെ എണ്ണം കുറക്കണമെന്നും ഇതിനായ് താത്പര്യമുള്ളവര്‍ക്ക് വി.ആര്‍.എസ് എടുക്കാമെന്ന് പറഞ്ഞെങ്കിലും തൊഴിലാളികള്‍ക്ക് സമ്മതമാകുന്ന തരത്തിലുള്ള പാക്ക്ജ് ഇതുവരെയും പ്രക്യാപിച്ചിട്ടില്ല. 320 തൊഴിലാളികളില്‍ 190 പേര്‍ സ്ത്രീകളാണ്. സംസ്ഥാനത്ത് നിരന്തരം നിത്യോപയോഗ ചിലവ് കൂടികൊണ്ടിരിക്കുമ്പോളും നിരന്തര പ്രക്ഷോഭത്തിനൊടുവില്‍ കൂട്ടികിട്ടിയ 301 രൂപ ദിനം പ്രതിയുള്ള കൂലി വച്ചാണ് പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ തങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. തോട്ടം പൂട്ടിയതോടെ പാടികളില്‍ താമസിക്കുന്ന മറ്റു വരുമാന മാര്‍ഗങ്ങളില്ലാത്ത തൊഴിലാളികള്‍ പട്ടിണിയുടെ കയത്തിലേക്കാണ് നീങ്ങുന്നത്‌

RELATED NEWS

Leave a Reply