നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് നല്‍കും

main-news

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് നല്‍കുമെന്ന് അഭിഭാഷകന്‍ ബി. രാമന്‍ പിള്ള. ഉച്ചയ്ക്കു ശേഷം ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുമെന്ന് രാമന്‍പിള്ള വ്യക്തമാക്കി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് കഴിഞ്ഞ ഒരുമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തുടരന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയിരുന്നത്.

അപ്പുണ്ണിയടക്കം ദിലീപിന് അടുപ്പമുള്ള ചിലരെക്കൂടി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നതും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുകളഞ്ഞെന്ന് പിന്നീട് അഭിഭാഷകന്‍ മൊഴിനല്‍കുകയും ചെയ്തു ഇതിനിടയില്‍, ദിലീപിന്റെ ആദ്യ അഭിഭാഷകന്‍ അഡ്വ. രാംകുമാറിനെ മാറ്റുകയും അഡ്വ. രാമന്‍ പിള്ളയെ കേസ് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ദിലീപ് അഭിനയിച്ച സൗണ്ട് തോമ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

RELATED NEWS

Leave a Reply