നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

main-news

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്.

ദിലീപും ഇടവേള ബാബുവും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ഇടവേള ബാബു അടുത്തിടെ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കൂടിയാണ് ബാബുവിനെ വിളിച്ചു വരുത്തിയത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍നിന്ന് പോലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പോലീസ് ആരാഞ്ഞിരുന്നു.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, നടന്‍ മുകേഷ്, കാവ്യയുടെ അമ്മ, ഗായിക റിമി ടോമി തുടങ്ങിയവരെ വീണ്ടും ചോദ്യംചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.കാവ്യ മാധവന്റെ ഡ്രൈവറായി സുനി പ്രവര്‍ത്തിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു.

അമ്മ താരസംഘടനയുടെ ഭാരവാഹിയാണ് ഇടവേള ബാബു. സംഘടനയുടെ നടത്തിപ്പും മറ്റു കാര്യങ്ങള്‍ക്കുവേണ്ടിയും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഇടവേള ബാബുവില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

RELATED NEWS

Leave a Reply