നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും

main-news

കൊച്ചി:  നടിയെ ആക്രമിച്ച കേസിൽ  ജയിലില്‍  കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.    യുക്തിഭദ്രമായി വാദങ്ങള്‍ നിരത്തിയാണ്  പുതിയ ജാമ്യാപേക്ഷ എത്തിയിട്ടുള്ളത്.  ദിലീപിനെ ഇല്ലാതാക്കാൻ ചലച്ചിത്രമേഖയിൽ ഗൂഢാലോചന നടന്നെന്നും പൾസർ സുനിയുടെ സഹായത്തോടെ അവർ ആ ലക്ഷ്യം കണ്ടെന്നും പുതിയ ജാമ്യാപേക്ഷ പറയുന്നു.   ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാൻ പൊലീസ് നിരത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിച്ചാണു പുതിയ ജാമ്യാപേക്ഷ.

ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്. ഗൂഢാലോചന നടത്തിയത് ഒന്നുമുതൽ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇതിനായാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും ആദ്യ കുറ്റപത്രം പറയുന്നു. ഇതു പാടേ നിഷേധിച്ചാണു ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന് ഇപ്പോൾ പറയുന്നതെന്നു ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.  

ദിലീപ് ഗൂഢാലോചന നടത്തിയാണ് ഇക്കാര്യം ചെയ്യിച്ചതെങ്കിൽ ദൃശ്യങ്ങളടങ്ങിയ ഫോൺ സ്വാഭാവികമായും ദിലീപിനു കൈമാറുമായിരുന്നു. എന്നാൽ ഇക്കാര്യം കണ്ടെത്താനായിട്ടില്ല. പൾസർ സുനി പറഞ്ഞപ്രകാരം ഫോൺ കണ്ടെത്താൻ ഇപ്പോഴും അന്വേഷണസംഘം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ലഭിച്ചില്ല.

നാലുവർഷത്തിനിടെ നാലുവട്ടമാണു ദിലീപും പൾസർസുനിയും തമ്മിൽ കണ്ടതെന്നു പൊലീസ് പറയുന്നു.   ഫോണിൽ ബന്ധപ്പെട്ടതിനും തെളിവില്ല. ദിലീപിന്റെ ഫോൺ നമ്പർ പോലും പൾസർ സുനിയുടെ കൈവശമുണ്ടായിരുന്നില്ല.   ജാമ്യാപേക്ഷയിൽ പറയുന്നു. 

RELATED NEWS

Leave a Reply