നെല്ലായ ആര്‍.എസ്.എസ്. അക്രമം 6 പ്രതികള്‍ അറസ്റ്റില്‍

main-news

ചെര്‍പ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറയിലെ ആര്‍.എസ്.എസ്. അക്രമത്തിലെ ആറു പ്രതികള്‍ അറസ്റ്റില്‍. ജൂണ്‍ 11 ശനിയാഴ്ച വൈകുന്നേരം 6:30ന് വീട്ടിലേക്ക് പോകുമ്പോള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പ്രജിത്തിനെയും കൂടെയുണ്ടായുണ്ടായിരുന്ന ജിത്തു എന്ന പതിനഞ്ചുകാരനേയും ആക്രമിച്ച കേസിലെ ആറു പ്രതികളാണ് അറസ്റ്റിലായത്. പൊട്ടച്ചിറ, മുല്ലക്കല്‍ വീട്ടില്‍ ഗോപാലന്റെ മകന്‍ ജോതിഷ് (24), പൊട്ടച്ചിറ അല്ലിമംഗലത്തൊടി കുഞ്ഞുകുട്ടന്റെ മകന്‍ മണികണ്ഠന്‍(24), പൊട്ടച്ചിറ അല്ലിമംഗലത്തൊടി അയ്യപ്പന്റെ മകന്‍ പ്രകാശന്‍(38), പൊട്ടച്ചിറ അല്ലിമംഗലത്തൊടി രാധാകൃഷ്ണന്റെ മകന്‍ രോഹിത് (22), മേലെപൊട്ടച്ചിറ കുണ്ടില്‍തൊടി ഉണ്ണികൃഷ്ണന്റെ മകന്‍ രാജേഷ് (28), പൊട്ടച്ചിറ പറപ്പൂര്‍കളത്തില്‍ ചന്ദ്രന്റെ മകന്‍ ദീപേഷ് (29) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രകാശന്‍ ബി.ജെ.പി. നെല്ലായ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും മറ്റുള്ളവര്‍ സജീവ ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരുമാണ്. പോലീസ് പറയുന്നതിങ്ങനെ; ശനിയാഴ്ച വൈകുന്നേരം 6:30ന് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പ്രജിത്തിനെയും കൂടെയുണ്ടായുണ്ടായിരുന്ന ജിത്തു എന്ന പതിനഞ്ചുകാരനേയും ആര്‍.എസ്.എസ്.കാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും പ്രജിത്ത് പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള വായനശാലയിലേക്ക് ഓടിക്കയറിയപ്പോള്‍ പുറകേ ഓടിക്കയറി വായനശാലയില്‍ വെച്ച് പ്രജിത്തിനേയും തടയാന്‍ ശ്രമിച്ചയാളെയും അടിക്കുകയും വായനശാല അടിച്ചു തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊന്‍മുഖം ശിവക്ഷേത്രത്തില്‍ കയറി ഒളിച്ച പ്രതികള്‍ പുലര്‍ച്ചെ അമ്പലത്തില്‍ നിന്ന് ഇറങ്ങി ബസില്‍ ഗുരുവായൂരിലേക്ക് പോവുകയായിരുന്നു. പ്രതികള്‍ രണ്ടു ദിവസമായി ഗുരുവായൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ചൊവാഴ്ച രാവിലെ 6 മണിക്ക് വല്ലപ്പുഴ ഗേറ്റില്‍ വെച്ചാണ് 6 പ്രതികളെ ചെര്‍പ്പുളശ്ശേരി എസ്.ഐ. പി.സി.ചാക്കോ അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. പ്രതികളെ 15ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഈ കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അല്ലിമംഗലത്തൊടി വീട്ടില്‍ പ്രകാശന്‍ നേരിട്ട് അക്രമത്തില്‍ പങ്കെടുത്തതിനാല്‍ ബി.ജെ.പി. ജില്ലാ-സംസ്ഥാന നേതാക്കളുടെ പങ്ക് ഇക്കാര്യത്തില്‍ അന്വോഷിക്കേണ്ടതാണ്.
ശനിയാഴ്ച വൈകുന്നേരം 6:30ന് വീട്ടിലേക്ക് പോവുകയായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പ്രജിത്തിനെയും കൂടെയുണ്ടായുണ്ടായിരുന്ന ജിത്തു എന്ന പതിനഞ്ചുകാരനേയും ആര്‍.എസ്.എസ്.കാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതിന്റെ പിറകേയാണ് നെല്ലായ പൊട്ടച്ചിറയില്‍ വിവിധ സ്ഥലങ്ങളിലായി സി.പി.ഐ.എം. പ്രവര്‍ത്തകരെ മാരകമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും സി.പി.ഐ.എം. പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത് ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാക്കള്‍ ഗൂഡാലോചന നടത്തിയാണ് അക്രമങ്ങള്‍ നടന്നത് എന്നതാണ്. ഇക്കാര്യങ്ങള്‍ വിശദമായി അന്വോഷിക്കണമെന്ന ആവശ്യം ശക്തമാണ്.
അതിനിടെ പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ആര്‍.എസ്.എസ്-ബി.ജെ.പി. ക്രമിനല്‍ സംഘം കോടതി വളപ്പില്‍ വെച്ച് മര്‍ദിച്ചു.

 

RELATED NEWS

Leave a Reply