ന്യൂസ് ക്യാമറാമാന്‍മാര്‍ക്ക് ഭീഷണിയുയര്‍ത്തി ലൈവ് ബാക്ക് പാക്കുകള്‍

article, main-news, scrolling_news

ചാനലിലെ ന്യൂസ് ക്യാമറാമാന്‍മാര്‍ക്ക് ഭീഷണിയുയര്‍ത്തി ലൈവ് ബാക്ക് പാക്കുകള്‍ വ്യാപകമാകുന്നു. ഇവ ഉണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് ആരോഗ്യ രംഗത്തെ വിദ്ധക്തതര്‍ ചൂണ്ടി കാട്ടുന്നു. ചാനലുകളില്‍ സാധാരണയായി എസ്.എന്‍.ജി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന സാറ്റെലൈറ്റ് ന്യൂസ് ഗ്യാതറിംങ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരുന്നത്. ഒ.ബി വാനില്‍ സെറ്റ് ചെയ്യുന്ന ഇത് കൊണ്ടു നടക്കാനുള്ള പ്രയാസമാണ് ചാനലുകളെ ലൈവ് ബാക്ക് പാക്കുകളിലേക്ക് ആകര്‍ഷിച്ചത്. ഇവ ക്യാമറാമാന്റെ പുറത്ത് തൂക്കിയിടാന്‍ കഴിയുന്ന ചെറിയ ബാഗുകളാണ്.

എസ്.എന്‍.ജി ക്ക് 20 ലക്ഷത്തിന് മുകളില്‍ വിലവരും. എന്നാല്‍ ലൈവ് ബാക്ക് പാക്കുകള്‍ക്ക് 5 ലക്ഷത്തില്‍ താഴെയാണ് വില വരുന്നത്. ഈ കാരണം കൊണ്ട് ചാനലുകളിലെ ഒട്ടുമിക്ക ബ്യൂറോകളിലും ലൈവ് പാക്കുകളാണ് ഉപയോഗിക്കുന്നത്. 10 കിലോയിലധികം ഭാരം വരുന്ന ഈ ഉപകരണം വന്‍തോതിലുള്ള റേഡിയേഷനാണ് പുറത്ത് വിടുന്നത്. ഇതില്‍ പത്ത് സിംകാര്‍ഡുകള്‍, മറ്റ് റേഡിയേഷനു കാരണമായ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നന്നുണ്ട്. ഈ റേഡിയേഷന്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് വിദ്ധക്തര്‍ ചൂണ്ടികാട്ടുന്നു. ഇവ ദിവസവും ഉപയോഗിക്കേണ്ടി വരുന്ന ക്യാമറാമാന്‍മാര്‍ക്ക് കടുത്ത തലവേദനയും, ശ്വസം മുട്ടലും അനുഭവപ്പെടാറുള്ളതായി ഒരു പ്രമുഖ ചാനലിലെ ക്യാമറമാന്‍ അനുഗ്രഹ വിഷനോട് പറഞ്ഞു. അടുത്ത കാലത്ത് വ്യാപകമായ് ഉപയോഗിക്കാന്‍ തുടങ്ങിയ ഇവ ഭാവിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് പ്രവചിക്കാനാവില്ല.

ബ്രേക്കിംഗ് ന്യൂസ് കാലഘട്ടത്തില്‍ ചാനലുകള്‍ തമ്മില്‍ നില നില്‍കുന്ന കടുത്ത മത്സരമാണ് ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ചാനല്‍ ക്യാമറമാന്‍മാരുടെ കാര്യം ആശങ്കജനകമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

RELATED NEWS

Leave a Reply