പമ്പയിൽ പിണറായിയും പ്രയാറും കൊമ്പു കോർത്തു ..ശബരിമല നട ദിവസവും തുറക്കണമെന്ന് പിണറായി

main-news

വിഐപികൾക്ക‍ുള്ള പ്രത്യേക ദർശന സൗകര്യം ഒഴിവാക്കണമെന്നും എല്ലാ ദിവസവും നട തുറക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം മുഖ്യമന്ത്രി മുന്നോട്ടു വെച്ചത്.എന്നാൽ ഇതുരണ്ടും സാധ്യമല്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റും പറഞ്ഞ‍‍ു.അതേസമയം, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ താൽപ്പര്യത്തിൽ മാത്രം മുന്നോട്ടു പോകാനാകില്ലെന്നും പ്രസിഡന്റിന്റെ വാക്കുകളിൽ രാഷ്ട്രീയമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിൽ ദർശനത്തിനു പണം വാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ശബരിമലയോടു ചേര്‍ന്നു വിമാനത്താവളം തുടങ്ങുന്നത് ആലോചനയിലില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.പമ്പയില്‍നിന്നു സന്നിധാനത്തേക്കു തീര്‍ഥാടകരെ എത്തിക്കുന്നതിനു റോപ് വേ സൗകര്യം ഒരുക്കും.പമ്പയില്‍നിന്നു തീര്‍ഥാടകര്‍ക്കായി പ്രത്യേക പാതയും പരിഗണനയിലില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

RELATED NEWS

Leave a Reply