പാത്രിയര്‍ക്കീസ് ബാവക്ക് നേരെ ചാവേര്‍ ആക്രമണം: മുഖ്യമന്തി അപലപിച്ചു.

Cover Story, General, main-news, scrolling_news

തിരുവനന്തപുരം:സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണം
അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സിറിയയിലെ ജന്മനാട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടയിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ബാവയുടെ അംഗരക്ഷക സംഘത്തിലെ ഒരാളും ചാവേറും കൊല്ലപ്പെട്ടു.

ബാവയ്ക്ക് പരിക്കില്ല എന്നറിയുന്നത്. ആശ്വാസകരമമണെന്നും. ബാവയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഴുവന്‍ പേരുടെയും ഉത്കണ്ഠയിലും ആശങ്കയിലും പങ്ക് ചേരുന്നതായും മുഖ്യമന്തി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അറിയിച്ചു.

ബാവയുടെ ജന്മനാടായ ഖ്വാതിയില്‍ 1915 ല്‍ നടന്ന കൂട്ടകൊലയില്‍ മരിച്ചവര്‍ക്കായി നടത്തിയ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടയിലാണ് ചാവേര്‍ ആക്രമണമുണ്ടായത്.

RELATED NEWS

Leave a Reply