പാഴ് പേനകൾക്കൊണ്ട് ഭീമൻ പേന നിർമ്മിച്ച് കുട്ടി പോലീസ്.

main-news

പെരിന്തൽമണ്ണ: സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ അവതരിപ്പിച്ച് സംസ്ഥാനത്തു തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് പെരിന്തൽമണ്ണയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. പാഴായി കിടക്കുന്ന പേന, പെൻസിൽ എന്നിവയെല്ലാം ശേഖരിച്ച് ഭീമൻ പേന നിർമ്മിച്ചതോടെയാണ് പെരിന്തൽമണ്ണയിലെ കുട്ടി പോലീസ് വിദ്യർഥികൾ ശ്രദ്ധനേടിയത്. സ്കൂളിലെ ചുമരിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്ത് പ്രദർശിപ്പിച്ച ഭീമൻ പേന
സ്കൂളിൽ ചേർന പ്രത്യേക അസംബ്ലിയിലാണ് പ്രദർശിപ്പിച്ചത്.
ജീവിതത്തിൽ ആദ്യമായി അത്യപൂർവ്വ കാഴ്ച്ച കണ്ടപോലെയായിരുന്നു മറ്റു വിദ്യാർഥികളുടെ അമ്പരപ്പ്.
സ്കൂൾ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് പേനകൾ പരിസ്ഥിതിക്ക് ദോഷകരമാകുന്നുണ്ടെന്ന വിദ്യാർഥികളുടെ ചിന്തയ്ക്ക് ശേഷമാണ് കഴിഞ്ഞ കേരള പിറവി ദിനത്തിൽ “പെൻ ആൻഡ് ബുക്ക് ബാങ്ക് ” പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.
കേടായ 10 പ്ലാസ്റ്റിക് പേനകൾക്കു പകരം മഷിപേനയും ,ആവശ്വമായ മഷിയും സൗജന്യമായി നൽകുക എന്നതായിരുന്നു ഈ പദ്ധതി.
എന്നാൽ ഭീമൻ പേന നിർമ്മിക്കേണ്ട ഇത്രയധികം പേനകൾ കുട്ടി പോലീസുകൾക്ക് എത്തിച്ചു നൽകിയത് സ്കൂളിലെ മറ്റു വിദ്യാർഥികളായിരുന്നു.
ഇത്രയുമധികം പേനകൾ സ്കൂൾ പരിസരത്തു നിന്നും ലഭിച്ചതോടെ അധ്യാപകർക്കും ഇതൊരു അത്ഭുത കാഴ്ച്ചയായി.
ഇത്രയും വലിയ ഒരു സന്തേശം വിദ്യാർഥികളിൽ എത്തിച്ചതോടെയാണ് പെരിന്തൽമണ്ണയിലെ കുട്ടി പോലീസുകൾ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്.
സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി രാമചന്ദ്രൻ മാസ്റ്ററുടെ പിന്തുണയോടെയാണ് കുട്ടി പോലീസുകൾ രണ്ടര മാസം നീണ്ട പരിശ്രമത്തിനൊടുവിൽ ഭീമൻ പേന നിർമ്മാണം പൂർത്തീകരിച്ചത്.
എട്ട് അടിയോളം നീളവും, 24 ഇഞ്ച് വീതിയുമാണ് ഭീമൻ പേനയുടെ വലുപ്പം.
നഗരസഭ ചെയർ എം. മുഹമ്മദ് സലീം, പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ ടി.എസ് ബിനു സംസാരിച്ചു.
സി.പി.ഒമാരായ ഷാജിമോൻ , ലിസമ്മ ഐസക് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ് മംഗലശ്ശേരി, ആമിന എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

RELATED NEWS

Leave a Reply