പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം ;പരമ്പരാഗത വെടിക്കെട്ടിന് അനുമതിയില്ല

Festival, main-news

പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം .എന്നാൽ കൊടിയേറ്റത്തിൽ പരമ്പരാഗത വെടിക്കെട്ടിന് അനുമതിയില്ല. കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗത്തിന്റെ തീരുമാനം വൈകുന്നതാണ് ഇതിന് കാരണം. പ്രതിഷേധ സൂചകമായി കൊടിയേറ്റത്തിലെ വെടിക്കെട്ട് ഉപേക്ഷിക്കാനും പൂരം ആചാരപ്രകാരമുള്ള ചടങ്ങ് മാത്രമാക്കാനും പാറമേക്കാവ് ദേവസ്വം ആലോചിക്കുന്നതായി സൂചന.രാവിലെ പതിനൊന്നരക്ക് തിരുവമ്പാടിയുടെയും 12 മണിക്ക് പാറമേക്കാവിന്റെയും കൊടിയേറ്റം നടക്കും. എട്ടു ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം ഇന്നാണ്. വെടിക്കെട്ടിന് അനുമതി നിഷേധിച്ചാല്‍ പൂരം ചടങ്ങ് മാത്രമാക്കി നടത്താനും ഇരുദേവസ്വങ്ങളും ആലോചിക്കുന്നുണ്ട്.

RELATED NEWS

Leave a Reply