പൂവന്തുരുത്ത് 220കെ.വി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി: വൈദ്യുതി ബന്ധം താറുമാറായി

Kottayam, Local News, main-news

കോട്ടയം: പൂവന്തുരുത്ത് 220കെ.വി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി. ഇന്നലെ രാത്രിയോടെയാണ് സബ്‌സ്‌റ്റേഷനിലെ ട്രാന്‍സഫോര്‍മര്‍ പൊട്ടിത്തെറിച്ചത്. ഇതോടെ ജില്ലയുടെ നിരവധി പ്രദേശങ്ങളിലേക്കുള്ള വൈദ്യുതിബന്ധം മുടങ്ങിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. മൂന്നു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക നിഗമനം.

കോട്ടയം ജില്ലയില്‍ പൂര്‍ണ്ണമായും ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ ഭാഗികമായും വൈദ്യുതി എത്തിക്കുന്ന പൂവന്തുരുത്ത് 220കെ.വി സബ് സ്റ്റേഷനിലെ ട്രാന്‍ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. വന്‍ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിക്ക് കാരണം വ്യക്തമല്ല. ഇതോടെ കോട്ടയം ജില്ലയുടെ 80 ശതമാനം പ്രദേശങ്ങളിലും ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ചില പ്രദേശങ്ങളിലും വൈദ്യുതി ഇല്ലാതായി. അഗ്നിശമനസേന എത്തി രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

RELATED NEWS

Leave a Reply