ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റം സമ്മതിച്ചു

main-news

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റം സമ്മതിച്ചു . അറിയാതെ പറ്റിയ തെറ്റാണെന്നും താന്‍ അറിഞ്ഞു കൊണ്ടല്ല രജിസ്റ്റര്‍  ചെയ്തതെന്നും എത്ര തുക പിഴ അടയ്ക്കാനും തയ്യാറാണെന്നും ഫഹദ് പറഞ്ഞു. ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലും ഫഹദിനെ  വിട്ടയച്ചത്.

നിലവില്‍ ഒരു കേസ് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

കേസില്‍ നേരത്തെ ഫഹദ്ഫാസില്‍ ആലപ്പുഴ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്‌.

RELATED NEWS

Leave a Reply