ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ കോൺഗ്രസ്സ് മാത്രം: സി.ആർ.മഹേഷ്

main-news

സ്വന്തം അഭിപ്രായങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് ഗൗരിലങ്കേഷ്,പൻസാരെ,കുൽബർഗി തുടങ്ങിയവരെല്ലാം കൊലചെയ്യപ്പെട്ടത്. ജനങ്ങൾ എന്തു ചിന്തിക്കണമെന്നും, എന്തു ഭക്ഷിക്കണമെന്നും, എന്തുവസ്ത്രം ധരിക്കണമെന്നുമെല്ലാം ഭരണകൂടങ്ങളും, അവരോടു ചേർന്നു നിൽക്കുന്നവരും കല്പിക്കുന്നത് ഫാസിസ്റ്റു രീതിയാണ്.ഇന്ത്യൻ ജനാധിപത്യത്തിനും, ഇന്ത്യയുടെ പാരമ്പര്യത്തിന്നും യോജിക്കാത്ത ഇത്തരം രീതികളെ എന്തു വില കൊടുത്തും നേരിടണമെന്നും അതിനു കരുത്തുള്ള ഏക രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് മാത്രമാണെന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ: സി.ആർ.മഹേഷ് അഭിപ്രായപ്പെട്ടു.വെള്ളിനേഴി മണ്ഡലം യൂത്ത് കോൺഗ്രസ്സ് സമ്മേളനം അടക്കാപുത്തൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് KV രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.DCC ജനറൽ സെക്രട്ടറി ഒ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പാർലമെന്റ വൈസ് പ്രസിഡണ്ട്മണ്ണൂർ ഷെഫീക്ക്, പി.സ്വാമിനാഥൻ, സുജീഷ്, VM മുസ്തഫ, Oട ശ്രീധരൻ, CT ചന്ദ്രശേഖരൻ, Op കൃഷ്ണ കുമാരി, രാജീവ്, ശ്രീനാഥ് എന്നിവർ സംസാരിച്ചു.VT ബലറാം MLA എതിരെ അക്രമം അഴിച്ചു വിട്ട CPM സാംസ്കാരിക ഫാസിസത്തിനെത്തിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി

RELATED NEWS

Leave a Reply