ഫുട്ബോൾ ഉത്ഘാടനത്തിനു വരാമെന്നു താൻ പറഞ്ഞിട്ടില്ല പി കെ ശശി

main-news

ചെർപ്പുളശ്ശേരി .സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഉദ്‌ഘാടനത്തിനു പങ്കെടുക്കാമെന്ന് താൻ ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നു പി കെ ശശി എം എൽ എ അനുഗ്രഹവിഷനോട് പറഞ്ഞു ..നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ വെള്ളിയാഴ്ച വരെ എല്ലാ പരിപാടികളും മാറ്റിവച്ചതാണ് .വാക്ക് കൊടുത്താൽ പരമാവധി എതാൻ ശ്രമിക്കാറുണ്ട് .എന്നാൽ വരില്ലെന്ന് പറഞ്ഞ പരിപാടിക്ക് തന്റെ പേര് വക്കുന്നത് സംഘാടകരുടെ തന്നിഷ്ട പ്രകാരമാണ് .അതിനു താൻ ഉത്തരവാദി അല്ലെന്നും പി കെ ശശി പറഞ്ഞു .കാളവേല ഇലക്ട്രിസിറ്റി കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട് .മണ്ഡലത്തിലെ മിക്ക കാര്യങ്ങളും സമയബന്ധിത മായി പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും ചില സാങ്കേതിക പിഴവുകൊണ്ടുമാത്രമാണ് കാലതാമസം .നേരിടുന്നതെന്നും പി കെ ശശി പറഞ്ഞു

RELATED NEWS

Leave a Reply