ബാബറി മസ്ജിദ് ദിനം: ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷ

main-news

പത്തനംതിട്ട: ശബരിമലയില്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. ഡിസംബര്‍ ആറിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഡിസംബര്‍ ഏഴുവരെ ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. മഴ മാറിയതോടെ ശബരിമലയില്‍ തിരക്കും വര്‍ധിച്ചു.

പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പടെ കൂടുതല്‍ കമാന്‍ഡോകളെ ശബരിമല സന്നിധാനത്തത്തേക്കും പമ്പയിലേക്കും നിയോഗിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസുകാരും സന്നിധാനത്ത് എത്തുന്നുണ്ട്. പാര്‍ക്കിങ് ഗ്രൗണ്ടുകളിലും സുരക്ഷശക്തമാക്കും. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. കരസേനയുടെയും വായുസേനയുടെയും ഹെലികോപ്റ്റര്‍ സംവിധാനം ഉപയോഗിച്ച് വനമേഖലകളിലും നിരിക്ഷണം നടത്തും. ഈ സാഹചര്യത്തില്‍ അയ്യപ്പന്‍മാര്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

മഴ കുറഞ്ഞോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹമാണ്. പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഇപ്പോഴില്ല. പ്രധാന ഇടത്താവളങ്ങളായ ഏരുമേലി, നിലക്കല്‍ എന്നിവിടങ്ങളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. സന്നിധാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചെങ്കിലും ഭക്തരെ കയറ്റി വിടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.

RELATED NEWS

Leave a Reply