ബാര്‍ക്കോഴ കേസ് അട്ടിമറി; ശങ്കര്‍ റെഡ്ഡിക്കും സുകേശനുമെതിരെ പ്രാഥമിക അന്വേഷണത്തിന്‍ ഉത്തരവ്

Cover Story, main-news, scrolling_news

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിച്ചെന്ന ഹര്‍ജിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ബാര്‍ കോഴ കേസില്‍ മാണിക്കെതിരായ തെളിവുകള്‍ പരിഗണിക്കരുതെന്ന ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടതായും ഇത് ചൂണ്ടിക്കാട്ടി  അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ് പി ആര്‍.സുകേശന് കത്തുകള്‍ അയച്ചിരുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിലാണ് ഇരുവര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിത്.

45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. കെ എം മാണിക്കെതിരായ തെളിവ് പരിഗണിക്കരുതെന്ന് ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ആര്‍ സുകേശന് കത്തയച്ചു. 2015 ഡിസംബര്‍ 23നും 26നും, 2016 ജനുവരി 11നുമാണ് കത്തുകളയച്ചത്. തെളിവില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മൂന്നാമത്തെ കത്ത്. ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി വിശ്വസിക്കരുതെന്ന് ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.

RELATED NEWS

Leave a Reply