ബിഷപ്പ് ഡോ . മോസസ് പുള്ളോലിക്കൽ അഭിഷിക്തനായി 

Local News, main-news, Pathanamthitta, scrolling_news
കുറിച്ചി ആംഗ്ലിക്കൻ കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടന്ന വിശുദ്ധ ശിശ്രുഷാമധ്യേ റവ . മോസസ് പുള്ളോലിക്കൽ മാരാമൺ ഭദ്രാസന ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു
   ആംഗ്ലിക്കൻ ചർച് ഓഫ് ഇന്ത്യ മെത്രാപ്പോലീത്ത കൂടിയായ സീനിയർ ആർച് ബിഷപ്പ് ഡോ . സ്റ്റീഫൻ വട്ടപ്പാറ മുഖ്യ കാർമികത്വം വഹിച്ചു. ആർച് ബിഷപ്പ്  ഡോ . ലേവി ജോസഫ് ഐക്കര, മലങ്കര ബിഷപ്പ് ഡോ . ജോൺ ജെ കൊച്ചുപറമ്പിൽ എന്നിവർ സഹ കാർമികരായി
കാലംചെയ്ത ബിഷപ്പ്  ഡോ . ജോൺ തുണ്ടുകളത്തിൻറെ പുത്രൻ ജോയിസി ജെ തുണ്ടുകളം സബ് ഡീക്കനായ് പ്രതിഷ്ഠിക്കപ്പെട്ടു. വിശുദ്ധ സംസർഗ്ഗ ശിശ്രുഷയോടുകൂടെ ആരംഭിച്ച സ്ഥാനാഭിഷേകത്തിന്റെ ഭാഗമായി സത്യപ്രതിഞ്ജ , മോതിരം , കുരിശുമാല , കിരീടം ചാർത്തൽ ,വേദ പുസ്തകം കൈമാറുന്നതു , സ്ഥാന ചിഹ്നമായ അംശവടി നൽകൽ എന്നിവ നടത്തപ്പെട്ടു .
തുടർന്ന്‌ നടന്ന ആനുമോദന ചടങ്ങിൽ സീനിയർ ആർച് ബിഷപ്പ് ഡോ . സ്റ്റീഫൻ വട്ടപ്പാറ അധ്യക്ഷനായി. ബിഷപ്പുമാരായ  ഡോ . ലേവി ജോസഫ് ഐക്കര , ഡോ . ജോൺ . ജെ . കൊച്ചുപറമ്പിൽ , ശ്രീ . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.ൽ .എ , ശ്രീ . സി . എഫ്  തോമസ് എം.ൽ .എ , കൊടിക്കുന്നിൽ  സുരേഷ് എം.പി , തിരുവല്ല മുനിസിപ്പൽ  കൗൺസിലർ ശ്രീമതി . റീന ബിനു പോൾ , പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . മാത്തച്ചൻ പാമ്പാടി  , ഫെഡറൽ ബാങ്ക് ചീഫ് മാനേജർ ശ്രീ. വി . നൈനാൻ , പ്രഫ . സ്റ്റീഫൻ ചേറിയിൽ , മത്തായി നാലുകോടി , എൻ . ജെ . പ്രസാദ് , കെ . സി . ഷാജി , റവ. ഡോ . ജോൺ ചിറയ്ക്കൽ , റവ . ഡോ . ജെയിംസ്  ചേന്നംപള്ളി എന്നിവർ അനുമോദനം നേർന്നു

RELATED NEWS

Leave a Reply