ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസമെയ് അധികാരമേല്‍ക്കും

Editorial, main-news, scrolling_news

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസമെയ് ബുധനാഴ്ച്ച അധികാരമേല്‍ക്കും. ബ്രിട്ടനിലെ ഉരുക്കുവനിതയെന്നറിയപ്പെട്ട മാര്‍ഗരറ്റ് താച്ചറിനു ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് തെരേസമെയ്. ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് 59 കാരിയായ തെരേസ മെയ് അധികാരമേല്‍ക്കുന്നത്.

2010 മുതല്‍ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി തുടരുന്ന തെരേസ മെയ്ക്ക് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചുള്ള പരിചയവുമുണ്ട്. 60 വര്‍ഷത്തിനുളളില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ആഭ്യന്തര സെക്രട്ടറിയായി തുടര്‍ന്ന വ്യക്തിയെന്ന പദവിയും തെരേസ മെയ്ക്ക് അവകാശപ്പെട്ടതാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ത്ഥി ആന്‍ഡ്രിയ ലീഡ്‌സം അപ്രതീക്ഷിതമായി പിന്മാറിയതാണ് തെരേസ മെയ്ക്ക് സ്ഥാനമുറപ്പിക്കാനായത്.

RELATED NEWS

Leave a Reply