മലപ്പുറം ജില്ലയില്‍ സഹകരണ അരി ചന്തക്ക് തുടക്കമായി

main-news

അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇടപ്പെട്ട് ജില്ലയില്‍ തുടങ്ങുന്ന സഹകരണ അരി ചന്തക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാഥമികമായി 30 അരികടകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ്, സഹകരണ സംഘങ്ങളുടെ സ്റ്റോറുകള്‍ വഴിയാണ് ന്യായവിലയ്ക്ക് അരി ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡുമായി എത്തുന്ന ഒരാള്‍ക്ക് ഒരാഴ്ച അഞ്ച് കിലോ അരി 25 രൂപ നിരക്കില്‍ നല്‍കും. ബംഗാളില്‍ നിന്നുള്ള മസൂരി അരിയാണ് വിതരണം ചെയ്യുക. കണ്‍സ്യൂമര്‍ ഫെഡിന്റെ പുത്തനത്താണി, പെരിന്തല്‍മണ്ണ ഗോഡൗണുകളില്‍ നിന്നാണ് അരി ലഭ്യമാക്കുക.
ചടങ്ങില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ. അഹമ്മദ് കുട്ടി അധ്യക്ഷനായി. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എ. അബ്ദുള്‍ റഷീദ്, ജില്ലാ ആഡിറ്റ് ജോയിന്റ് ഡയരക്ടര്‍ എം.ടി. ദേവസ്യ, ബാങ്ക് പ്രസിഡന്റ് വി.പി. അനില്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ ഗിരീഷന്‍ പിള്ള, കണ്‍സ്യൂമര്‍ ഫെഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply