മലപ്പുറത്ത് കോളറ ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു

Health Tips, Local News, main-news, Malappuram, scrolling_news

മലപ്പുറം: മലപ്പുറത്ത് കോളറ ബാധിച്ച് യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി ജമീലയാണ് മരിച്ചത്. കോളറ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലയില്‍ ഇതുവരെ രണ്ട് പോര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ നിയമസഭയില്‍ അറിയിച്ചിരുന്നു.  കഴിഞ്ഞ ജൂലൈ 14 മുതല്‍ 17 വരെ മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം ഭാഗത്തുനിന്ന് ഛര്‍ദ്ദി, അതിസാരം എന്നിവ ബാധിച്ച 84 പേര്‍ മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ആസ്പത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്. കുറ്റിപ്പുറം സിഎച്ച്സിയില്‍ ചികില്‍സ തേടിയവരില്‍ രണ്ടുപേരെ കിടത്തി ചികില്‍സിക്കുകയും നാലുപേരെ നിരീക്ഷണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

ഡിഎംഒയുടെ നേതൃത്വത്തിലുള്ള ജില്ലാതല അന്വേഷണ സംഘം കുറ്റിപ്പുറം ഭാഗത്ത് വിശദമായ പരിശോധന നടത്തി. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുള്ള രണ്ടു ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഈ ഹോട്ടലുകള്‍ അടച്ചിടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് അടക്കമുള്ള  ഖരമാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കുറ്റിപ്പുറം ടൗണിലെ ഓടകള്‍ അടിയന്തരമായി വൃത്തിയാക്കി ഖരമാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ പഞ്ചായത്ത്, മരാമത്ത് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി്. പരിശോധനയില്‍ പിടിച്ചെടുത്ത ഭക്ഷ്യവിഭവങ്ങളും വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനക്ക് അയച്ചു.
കല്‍പറ്റ ന്മ പേര്യ ഗുരുകുല ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിരിഞ്ഞ ഒരു പൂവ് മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്നു. ലോകത്തെ…

RELATED NEWS

Leave a Reply