മലബാര്‍ സിമന്റ്‌സ് അഴിമതി: പൂര്‍ണ ഉത്തരവാദിത്ത്വം ബോര്ഡിനെന്ന് മുന്‍ എം.ഡി പദ്മകുമാര്‍

Cover Story, Kerala News, main-news, scrolling_news

തൃശൂര്‍ :മലബാര്‍ സിമന്റ്‌സില്‍ ഇടപാടുകളുടെ പൂര്‍ണ ഉത്തരവാദിത്ത്വം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അടക്കമുള്ളവര്‍ക്കാണെന്ന് മുന്‍ എംഡി കെ പദ്മകുമാര്‍. സിമന്റ് വിപണിയിലെ മത്സരം കാരണം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എം.ഡി എന്ന നിലയില്‍ പ്രത്യേകമായി ഇളവുകള്‍ നല്‍കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്തിട്ടില്ല. വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെയെയുള്ള കമ്പനിയുടെ ജയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറിഞ്ഞു കൊണ്ടാണ് നടപ്പടികള്‍ എടുത്തിരുന്നത് എന്ന് ജ്യാമ്യാപേക്ഷയില്‍ പത്മകുമാര്‍ വ്യക്തമാക്കി.

വിജിലന്‍സ് കേസ് എടുത്തതും തന്നെ അറസ്റ്റ് ചെയ്തതും ചട്ടങ്ങള്‍ ലംഘിച്ചാണെന്നും പദ്മകുമാര്‍ പറഞ്ഞു.തൃശൂര്‍ വിജിലന്‍സ് കോടതിയിലായിരുന്നു പദ്മകുമാറിന്റെ വെളിപ്പെടുത്തല്‍.തനിക്കെതിരായ വിജിലന്‍സ് കേസും അറസ്റ്റും നിയമപരമല്ല. കമ്പനിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. അറസ്റ്റോടെ അത് സാധ്യമായി.

മലബാര്‍ സിമന്റ്‌സില്‍ വിപണനത്തിന് ഡീലര്‍മാരെ നിയമിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ പദ്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പദ്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡീലര്‍ഷിപ്പ് അനുവദിച്ചതിലെ ക്രമക്കേട്, ക്ലിങ്കര്‍ ഇറക്കുമതിയിലെയും സിമന്റ് വിതരണത്തിലെയും അഴിമതി, സ്റ്റോക്കും ലാഭവും പെരുപ്പിച്ചു കാണിച്ചതിലെ ക്രമക്കേട് തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. രണ്ടുകോടി എഴുപതുലക്ഷം രൂപ മലബാര്‍ സിമന്റസിന് നഷ്ടമുണ്ടായതായും കണ്ടെത്തിയിരുന്നു.

RELATED NEWS

Leave a Reply