മലമ്പുഴയില്‍ 16 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 20 തെരുവ് വിളക്കുകളും സ്ഥാപിക്കും.

Local News, main-news, Palakkad

 

മലമ്പുഴ നിയോജകമണ്ഡലത്തില്‍ വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് 16 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 20 ഹൈമാസ്റ്റ് ,മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനാണ് ഇതിനായി എസ്റ്റിമെറ്റ് തയ്യാറാക്കിയിട്ടുള്ളത്. പുതുശ്ശേരി, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, എലപ്പുള്ളി, മരുതറോഡ്, മുണ്ടൂര്‍,കൊടുമ്പ് എന്നിവിടങ്ങളില്‍ രണ്ട് വീതം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് നിര്‍മിക്കുക. ഒരു കേന്ദ്രത്തിന് 4,39,000 രൂപ കണക്കില്‍ ആകെ 70,24,000 രൂപയുടെ എസ്റ്റിമെറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ പാറ ജങ്ഷന്‍ ,ചുട്ടിപ്പാറ പിരിവ് , കൈതക്കുഴി,പോക്കാന്‍ തോട്, തേനാരി-ആട്ടിലംപാറ,പള്ളത്തേരി ജങ്ഷന്‍, കുന്നാച്ചി, പടിഞ്ഞാറേക്കര മില്‍ക്ക് സൊസൈറ്റി ജങ്ഷന് സമീപം എന്നിവിടങ്ങളിലും മരുതറോഡ് ഗ്രാമപഞ്ചായത്തിലെ കണ്ടത്തുപാറ,ചന്ദ്രനഗര്‍,കാളിപ്പാറ,എരട്ടയാല്‍,പടലിക്കാട്,കല്ലേപ്പുള്ളി, ചെമ്മണ്‍കാട് എന്നിവിടങ്ങളിലും പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ പി.കെ.ചള്ള, വാളയാര്‍ ജങ്ഷന്‍,അട്ടപ്പള്ളം ജങ്ഷന്‍, കോങ്ങോപ്പാറ ജങ്ഷന്‍, ചുള്ളിമട ജങ്ഷന്‍ എന്നിവിടങ്ങളിലുമാണ് ഹൈമാസ്റ്റ്/മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.ഇതിനായി 78,09,800 രൂപ അനുവദിച്ചു.

RELATED NEWS

Leave a Reply