മാറ്റത്തോട് സമരസപ്പെടുമ്പോള്‍ മൂല്യങ്ങള്‍ മറക്കരുത്: വി.സി

main-news, scrolling_news

ഡിജിറ്റല്‍ സാങ്കേതികവിദ്യ മാറുന്ന ലോകത്തേക്ക് നമ്മെ ക്ഷണിച്ചു കൊണ്ടിരി
യാണെന്നും മാറ്റത്തിനൊത്ത് മനോഭാവങ്ങള്‍ മാറിയില്ലെങ്കില്‍ നാം മ്യൂസിയം
പീസുകളായി മാറുമെന്നും മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. കലാശാലയിലെ രംഗശാല ഓഡിറ്റോറിയത്തില്‍ ഭാഷാപോഷിണി മാസികയുമായി ചേര്‍ന്ന് ‘ഡിജിറ്റല്‍ സംസ്‌കാരം’ എന്ന വിഷയത്തില്‍ കലാശാല സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.

ഏത് കാലവും മാറ്റത്തോട് സമരസപ്പെടാന്‍ വൈമുഖ്യം കാണിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില സാങ്കേതിക വിദ്യകള്‍ പഴയ പോലെ ജീവിക്കാന്‍ നമ്മെ അനുവദിക്കില്ല. മാറ്റത്തിന്റെ കുത്തൊഴുക്കില്‍ സഞ്ചരിക്കുമ്പോഴും നമ്മളെ നമ്മളാക്കുന്ന മൂല്യങ്ങളെ, ആര്‍ദ്രതകളെ, സൗമ്യഭാവങ്ങളെ ഒരു സാങ്കേതി കവി ദ്യയ്ക്കും കീഴടക്കാന്‍ കഴിയരുത്. ഈ മൂല്യങ്ങളെ മനസ്സില്‍ കുടിയിരുത്തി ക്കൊണ്ട് സാങ്കേതികവിദ്യയോട് സമരസപ്പെടാന്‍ കഴിയണം. മനുഷ്യന്റെ വികാര ങ്ങളെ പോലും സാങ്കേതികവിദ്യ സ്വാധീനിക്കുന്ന കാലത്താണ് നാം ജീവിക്കു ന്നത്. സാഹിത്യത്തിലും സാംസ്‌കാരിക മണ്ഡലത്തിലും മനുഷ്യമനോഭാവങ്ങ ളിലുമെല്ലാം ഡിജിറ്റല്‍ സാങ്കേതികവിദ്യ മാറ്റം കൊണ്ടു വന്നിരിക്കുന്നു. നിമിഷ ങ്ങള്‍ കൊണ്ട് ആശയ വ്യാപനം നടക്കുന്ന വര്‍ത്തമാനകാലം അത്ഭുതാവഹമാ ണ്. സാങ്കേതികവിദ്യ ചലച്ചിത്രങ്ങളടക്കമുള്ള സകല മാധ്യമങ്ങളേയും ചിത്രകലയേയും ദൈനംദിന ജീവിതത്തെ പോലും സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്.ഭാഷയുടേയും സംസ്‌കൃതിയുടെയും പ്രയാണത്തെ ഡിജിറ്റല്‍ സാങ്കേതി കവിദ്യ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് – വി.സി. പറഞ്ഞു.

ഭാഷാപോഷിണി എഡിറ്റര്‍ കെ.സി നാരായണന്‍, അസി. എഡിറ്റര്‍ കെ.എം.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘സമൂഹ മാധ്യമങ്ങളുടെ ഇടപെടല്‍’ എന്ന വിഷയത്തെക്കുറിച്ച് ഡോ. സുജ സൂസന്‍ ജോര്‍ജ്, ‘ഡിജിറ്റല്‍ കാലത്തെ കഥാഖ്യാനവഴികള്‍’ എന്ന വിഷയ ത്തില്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, ‘ഡിജിറ്റല്‍ കാലത്തെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ’ എന്ന വിഷയത്തെ അധികരിച്ച് ഡോ. പി.ജെ.ജയിംസ്, ‘നവമാധ്യമ സംസ്‌കാര’ത്തെപ്പറ്റി ഡോ. ആന്റ്ണി പാലക്കല്‍ ‘സൈബര്‍ സാഹിത്യ മണ്ഡലത്തെക്കുറിച്ച് ഡോ. ഷാജി ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പിശപള്ളി രാജീവന്‍ അവതരിപ്പിച്ച ഡിജിറ്റല്‍ മലയാളം എന്ന പരിപാടിയും അരങ്ങേറി.

RELATED NEWS

Leave a Reply