മുംബൈയില്‍ ആയുധധാരികളെ കണ്ടെന്ന വിവരം: രേഖാചിത്രം പുറത്ത് വിട്ടു

Cover Story, main-news, Sabarimala

മുംബൈ: മഹാരാഷ്ട്രയിലെ ഉറാന്‍ നാവിക കേന്ദ്രത്തിന് സമീപം ആയുധധാരികളായ യുവാക്കളെ കണ്ടെന്ന സംശയത്തില്‍ സുരക്ഷാസേന നടത്തുന്ന തെരച്ചില്‍ തുടരുന്നു. ഇതിനിടെ ഭീകരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.  ഭീകരരെ നേരിടാന്‍ പരിശീലനം കിട്ടിയിട്ടുള്ള  എന്‍എസ്ജി കമാന്‍ഡോകള്‍ മുംബൈയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.  സിആര്‍പിഎഫിനും നേവിക്കും വ്യോമസേനയ്ക്കും പുറമേയാണ് ഭീകരരെ നേരിടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള എന്‍ എസ് ജി കമാന്‍ഡര്‍മാരെയും മുംബൈയില്‍ വിന്യസിച്ചത്.

ആയുധധാരികളായ ഭീകരരെ കണ്ടു എന്ന്  വിദ്യാര്‍ഥികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിരിക്ഷണം ശക്തമാക്കിയത്. വിദ്യാര്‍ഥികള്‍  നല്‍കിയ സൂചനകള്‍ അനുസരിച്ചാണ് രണ്ടുപേരുടെ രേഖാചിത്രം പുറത്ത് വിട്ടത്. വ്യാഴാഴ്ച രാവിലെയാണ് സായുധരെ കണ്ടതായി രണ്ട് വിദ്യാര്‍ഥികള്‍ അധ്യാപകരെ അറിയച്ചത്. മുഖം മറച്ച് കറുത്ത വേഷധാരികളായ അഞ്ചുപേരെ കണ്ടെന്നായിരുന്നു വിദ്യാര്‍ഥികള്‍ നല്‍കിയ വിവരം.
സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയുടെ തീരമേഖലയിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി. ഗേറ്റ് വേ ഓഫ് ഇന്ത്യ, നാവിക വ്യോമ കേന്ദ്രങ്ങള്‍ വിമാത്താവളം റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളെല്ലാം സുരക്ഷാ വലയത്തിലാണ്.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്.

RELATED NEWS

Leave a Reply