രാജ്യത്തിന്റെ 71 സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

main-news, National News

ന്യൂഡൽഹി: രാജ്യത്തിന്റെ 71 സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.  പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി.  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ എല്ലാവർക്കും ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രസംഗം ആരംഭിച്ചത്.   ഗോരഖ്പുർ ദുരന്തം  പ്രധാനമന്ത്രി  പ്രസംഗവേളയില്‍ പരാമര്‍ശിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപ് നിർദോഷികളായ കുഞ്ഞുങ്ങൾ ഒരാശുപത്രിയിൽ മരിച്ചിരുന്നു. ഗോരഖ്പുരിലുണ്ടായ ആ ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു.

എല്ലാവർക്കും തുല്യ അവസരമുള്ള നവഭാരതമാണ് സർക്കാരിന്റെ ലക്ഷ്യം. പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു, സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് ലക്ഷ്യം. പ്രസംഗത്തില്‍ പ്രധാനമന്ത്രി തുടരുന്നു.

മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.  ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

RELATED NEWS

Leave a Reply