രാത്രി 11 മണിവരെ മെഡക്‌സ് സന്ദര്‍ശിക്കാം

main-news

തിരുവനന്തപുരം: വന്‍ തിരക്കു കാരണം മെഡക്‌സ് കാണുവാനുള്ള സമയം ദീര്‍ഘിപ്പിച്ചു. രാവിലെ 9.00 മുതല്‍ രാത്രി 11 വരെ മെഡക്‌സ് സന്ദര്‍ശിക്കാന്‍ കഴിയും. 11 മണിവരെ പ്രവേശിക്കുന്ന എല്ലാവര്‍ക്കും മുഴുവന്‍ പവലിയനുകളും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ മറ്റ് തിരക്കുള്ളതിനാല്‍ മെഡക്‌സ് കാണാന്‍ പലര്‍ക്കും കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് സമയം ദീര്‍ഘിപ്പിച്ചത്.

മെഡക്‌സ് അവസാന ആഴ്ചയോടടുക്കുമ്പോള്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ്. തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്‌കൂളുകളിലേയും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള നിരവധി സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളും അധ്യാപകരും മെഡക്‌സ് സന്ദര്‍ശിച്ചു കഴിഞ്ഞു. തിരക്കൊഴുവാക്കാനായി നേരത്തേ ബുക്ക് ചെയ്യുന്ന മുറയ്ക്കാണ് സ്‌കൂളുകള്‍ക്ക് സമയം അനുവദിക്കുന്നത്.

മെഡക്‌സിനെ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കിയതിനാലും പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചും എല്ലാ പവലിയനുകളും സന്ദര്‍ശിക്കാന്‍ 100 രൂപ മാത്രം മതിയാകും.

ഐ.ബി. സതീഷ് എം.എല്‍.എ., മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ എന്നിവര്‍ മെഡക്‌സ് സന്ദര്‍ശിച്ചു.

RELATED NEWS

Leave a Reply