റിയോയില്‍ മാധ്യമപ്രവര്‍ത്തകരുടെ ബസിന് നേരെ വെടിവെപ്പ്: രണ്ട്‌പേര്‍ക്ക് പരിക്കേറ്റു

Cover Story, main-news, scrolling_news, sports

റിയോ ഡി ജനീറോ: റിയോയില്‍ ഒളിമ്പിക്സ്  വേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം. ബസിന്റെ ചില്ലുകള്‍ തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിന് നേരെ വെടിയുതിര്‍ക്കുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ട്. ബസിന്റെ ചില്ല് തകര്‍ന്നപ്പോള്‍ കല്ലെറിയുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബസ് ആക്രമണം നടക്കുന്നതിനിടെ രണ്ട് തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബാസ്‌ക്കറ്റ് ബോള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്നും ഒളിംപിക്‌സിന്റെ പ്രധാനവേദിയിലേക്കുള്ള യാത്രയിലാണ് ആക്രമണം നടന്നത്. ജനല്‍ ചില്ല് തെറിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

റിയോ ഡി ജെനീറോയില്‍ ഒളിമ്പിക്സിനെത്തുനന വിദേശികളെ ലക്ഷ്യമിട്ട് ഇതിനു മുന്‍പും ആക്രമണങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ നടുറോഡില്‍ വിദേശികളുടെ പഴ്സും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചുപറിക്കുന്നതിന്റെ വാര്‍ത്തകള്‍ ദ പുറത്തു വന്നിരുന്നു. അതിനുമുന്‍പ് ഒളിംപിക്‌സ് സ്റ്റേഡിയത്തിനരികില്‍ ഉണ്ടായ വെടിവയ്പ്പി്ല്‍ തലനാരിഴക്കാണ് ഒരു മാധ്യമപ്രവര്‍ത്തകല്‍ രക്ഷപ്പെട്ടത്.

RELATED NEWS

Leave a Reply