ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ നല്‍കുന്ന സെക്കന്റ് സെഞ്ച്വറി അംബാസിഡര്‍ പദവി ശശികുമാര്‍ ഗീതാജ്ഞലിക്ക് ലഭിച്ചു

Local News, main-news

ചെര്‍പ്പുളശ്ശേരി : ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡണ്ടും ഇപ്പോഴത്തെ സോണ്‍ ചെയര്‍മാനുമായ ശശികുമാര്‍ ഗീതാജ്ഞലിക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ നല്‍കുന്ന സെക്കന്റ് സെഞ്ച്വറി അംബാസിഡര്‍ പദവി ലഭിച്ചു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന സംസ്ഥാന കണ്‍വെന്‍ഷനില്‍ മുന്‍ ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ വി.വി കൃഷ്ണ റെഡ്ഡി ശശികുമാറിനെ ആദരിച്ചു. മന്ത്രി പി. തിലോത്തമന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 500 യുഎസ് ഡോളറും ഇന്റര്‍നാഷ്ണല്‍ ലാപ്പല്‍ പിന്‍ ശശികുമാറിനും പത്‌നിക്കും ആജീവനാന്ത മെമ്പര്‍ഷിപ്പ് ഫീസ് സൗജന്യമായി നല്‍കും. ചിക്കാഗോയിലെ ആസ്ഥാനത്ത് നാമം ആലേഹനം ചെയ്യുന്നതുമാണ് അംഗീകാരം. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഈ പദവിക്ക് അര്‍ഹനാകുന്ന ആദ്യ വ്യക്തി കൂടിയാണ് ശശികുമാര്‍ ഗീതാജ്ഞലി. ജൂലായ് 1 മുതല്‍ റീജണല്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.

RELATED NEWS

Leave a Reply