ലഹരിക്കെതിരെ ഒരുമിക്കാം : സ്‌കൂളുകളില്‍ ലഹരി വിമുക്ത പദ്ധതിക്ക് തുടക്കം

main-news

ലഹരി ആദ്യം വേലക്കാരനായും പിന്നീട് കൂട്ടുകാരനായും പിന്നീട് നിയന്ത്രിക്കുന്നവനായും മാറ്റുമെന്നതിനാല്‍ ലഹരി ഒരു തവണ പോലും ഉപയോഗിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി കുട്ടികളോട് ആഹ്വാനം ചെയ്തു. മലപ്പുറം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ലഹരിമുക്ത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, എക്‌സൈസ് വകുപ്പ്, ചൈല്‍ഡ് ലൈന്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് .
ലഹരിയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി ലഹരിയുടെ ഉറവിടം, വിവിധ കണ്ണികള്‍ എന്നിവരെ കുറിച്ച് അറിവ് ലഭിക്കുന്നവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ്‌ലൈന്‍, എക്‌സൈസ്, പൊലീസ് എന്നിവയെ ആരെങ്കിലും അറിയിക്കുക വഴി കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന സംവിധാനമില്ലാതാക്കാം. ലഹരി ഉപയോഗിക്കുന്ന കുട്ടുകളുടെ വിവരങ്ങള്‍, ഉറവിടം, ലഹരി വില്‍ക്കുന്ന കടകള്‍, ആളുകള്‍, സ്ഥലം എന്നിവയെ കുറിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും രഹസ്യമായി 9446882775, 9447243009 റരുൗാുാ@ഴാമശഹ.രീാ എന്നിവ വഴി അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ലഹരിക്ക് അടിമപ്പെടുന്നതായ സൂചനകള്‍, ലഹരി പദാര്‍ര്‍ഥങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍, മദ്യമോ മയക്ക് മരുന്നോ വരുത്തുന്ന അപകടങ്ങള്‍ എന്നിവയെ കുറിച്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിജു ക്ലാസ് നല്‍കി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പപ്പറ്റ് ഷോയും കുട്ടികള്‍ക്കായി ചൈല്‍ഡ്‌ലൈന്‍ സംഘടിപ്പിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഓഫീസര്‍ എ.കെ. മുഹമ്മദ് സാലിഹ് , ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മെമ്പര്‍മാരായ എം. മണികണ്ഠന്‍, ഹാരിസ് പാബിളി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ കെ.പി. ഷാജി, സ്‌കൂല്‍ പ്രിന്‍സിപ്പല്‍ കെ.പി. ബീന, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗ്സ്ഥന്‍മാരായ മുഹമ്മദ് ഫസല്‍, കെ.വി. യാസര്‍, ഫസല്‍ പുള്ളാട്ട്, റൂബി രാജ്, ചെല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സി.പി. സലീം, അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply