ലീഗല്‍ മെട്രോളജി ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

Local News, main-news, Malappuram

 

ഉത്സവകാലത്തെ വിപണി ചൂഷണം തടയുന്നതിനും വാങ്ങുന്ന സാധനങ്ങള്‍ കൃത്യ അളവിലും തൂക്കത്തിലും ഉപഭോക്താവിന് ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കും ആരംഭി ച്ചു. കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ നടന്ന പരിപാടി അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

മുദ്ര ചെയ്യാത്ത അളവു തൂക്ക ഉപക രണ ങ്ങള്‍ ഉപയോ ഗിക്കുന്നതും പായ്ക്കിംഗ് രജിസ്‌ട്രേഷന്‍ എടുക്കാതെ ഉല്‍പ്പന്നം പാക്ക് ചെയ്യുന്നതും പാക്ക് ചെയ്ത ഉല്‍പ്പന്ന ങ്ങളിലെ തൂക്കകുറവ്, പായ്ക്കറ്റു കളില്‍ നിയമ പ്രകാരം പ്രഖ്യാപ നങ്ങള്‍ ഇല്ലാതിരിക്കുക, അമിത വില ഈടാക്കുക, വില്‍പ്പന വില മായ്ക്കുക, തിരുത്തുക, പായ്ക്കര്‍/ ഇംപോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, കസ്റ്റമര്‍ കെയര്‍ നമ്പര്‍/ ഇ മെയില്‍ വിലാസം രേഖപ്പെ ടുത്താ തിരി ക്കുക, കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തു ക, അളവ് തൂക്ക ഉപക രണ ങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുക, ബന്ധപ്പെട്ട രേഖകള്‍ പരിശോ ധനയ്ക്ക് ഹാജരാക്കാ തിരി ക്കുക, അളക്കലും തൂക്കലും ഉപഭോ ക്താക്കള്‍ കാണത്ത ക്കസ്ഥ ലത്ത് വെച്ച് ചെയ്യാതി രിക്കു ക. ഢഅഠ പരിധി യില്‍ വരുന്നതും കണ്‍സ്യൂമര്‍ പാക്കറ്റു കള്‍ വില്‍പ്പന നടത്തുന്നതായ സ്ഥാപന ങ്ങള്‍ ഒരു ഗ്രാം കൃത്യത യുള്ള ത്രാസ് ഉപഭോ ക്താക്ക ളുടെ സൗകര്യാര്‍ത്ഥം സൂക്ഷിച്ചി ട്ടുണ്ടോ എന്നിവ സംബന്ധിച്ച പരിശോ ധന കള്‍ നടത്തുന്നതാണ്

. പരിശോ ധന യ്ക്കായി ജില്ലയില്‍ സെപ്തംബര്‍ 5- തീയതി മുതല്‍ 12- തീയതി വരെ രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ക്രമക്കേടുകള്‍ കാണുന്ന പക്ഷം ഉപഭോ ക്താക്കള്‍ക്ക് 0483 2766157 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ പരാതി കള്‍ അറിയിക്കാവുന്നതാണ്. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്. ഡി. സുഷമന്‍ ,മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ ,വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ്,ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ആര്‍ ജയച ന്ദ്രന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനി ധികള്‍ ചടങ്ങില്‍ പങ്കെടു ത്തു.

RELATED NEWS

Leave a Reply