‘ലെച്ച്മി’ ആദ്യ പാരാനോര്‍മല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ചിത്രം

cinema, main-news

മലയാളത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് ‘ലെച്ച്മി’ , ‘എല്‍.ബി.ഡബ്‌ള്യൂ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷജീര്‍ഷാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. ഇന്ത്യയില്‍ ആദ്യമായി റെഡ് റാവ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഈ ചിത്രം ഓഗസ്റ്റ് മാസം തിയേറ്ററിലെത്തും.
വ്യത്യസ്തമായ ഹൊറര്‍ കോമഡി ചിത്രമായാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ നാടകക്കളരിയില്‍ നിന്ന് എത്തിയ പൊള്ളോക്കേ എന്ന ആഫ്രിക്കന്‍ ഗായകന്‍ ആലപിച്ച ‘മതാത്ത’ എന്ന റാപ് ഗാനം യൂറ്റിയൂബിലൂടെ തരംഗമായി മാറികഴിഞ്ഞു. ഒരു പ്രധാന വേഷത്തില്‍ പൊള്ളോക്കേ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പാര്‍വ്വതി രതീഷാണ് ടൈറ്റില്‍ കഥാപാത്രമായ ലെച്ച്മിയെ അവതരിപ്പിക്കുന്നത്. ‘ഉപ്പും മുളകും’ സീരിയലിലൂടെ ശ്രദ്ധേയനായ ബിജു സോപാനവും പ്രധാന വേഷത്തി ലെത്തുന്നു .ടി.വി. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിനു (മാനവ്) സ്റ്റീഫന്‍ (സജീര്‍ അഹമ്മദ്), ഇക്കു (ദീപു പാറശാല), സുധി (ഷബീര്‍) എന്നീ ചെറുപ്പക്കാരുടെ കഥ പറയുകയാണ് ‘ലെച്ച്മി’.
സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിച്ച ഈ ചെറുപ്പക്കാര്‍ തിരുവനന്തപുരത്ത് ഒത്തുകൂടി ഒിച്ച് ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഒരു വാടക വീട്ടില്‍ അവര്‍ താമസവും തുടങ്ങി. ബിനു ഒന്നാന്തരം സൗണ്ട് എഞ്ചിനീയര്‍ ആയിരുന്നു . സ്റ്റീഫന്‍ നല്ലൊരു മ്യൂസിക് ഡയറക്ടറും. ഇവര്‍ തങ്ങളുടെ കഴിവുകള്‍ കൂടുതല്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ തേടി അലഞ്ഞു. അതിനിടയിലാണ് ബാബാ സ്വാമിയെ (ബിജു സോപാനം) അവര്‍ കണ്ടുമുട്ടിയത്. സ്വാമിയുടെ ഉപദേശം അനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. അത് കൂടുതല്‍ ഗുലുമാലുകളിലാണ് അവരെ എത്തിച്ചത്. ലെച്ച്മി (പാര്‍വ്വതി രതീഷ്) എന്ന പെൺകുട്ടിയേയും, ഇതിനിടയില്‍ അവര്‍ പരിചയപ്പെട്ടു . പിന്നെ അദ്ഭുതകരമായ മാറ്റങ്ങളാണ് അവരുടെ ജീവിതത്തില്‍ ഉണ്ടായത്!
‘പുരുഷന്മാരെ സൃഷ്ടിച്ചത് സ്ത്രീകളെ സംരക്ഷിക്കാനാണ്’ എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. ആനുകാലിക സംഭവങ്ങളിലൂടെയാണ് ചിത്രം കടുപോകുന്നത്. ഹൊററിനും, കോമഡിക്കും, ആക്ഷനും പ്രാധാന്യം കൊടുത്താണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പാര്‍വ്വതി രതീഷിന്റെ വ്യത്യസ്ത കഥാപാത്രമായിരിക്കും ലെച്ച്മി.
ഷംഷേര്‍ ക്രീയേഷന്‍സിനുവേണ്ടി ഷജീര്‍ഷാ സംവിധാനം ചെയ്യുന്ന ‘ലെച്ച്മി’ ഓഗസ്റ്റ് മാസം തിയേറ്ററിലെത്തും. കഥ, തിരക്കഥ – സജീര്‍ അഹമ്മദ്, ഷജീര്‍ ഷാ, ഛായാഗ്രഹണം – രഞ്ജിത്ത് മുരളി, എഡിറ്റര്‍ – സുഹാസ് രാജേന്ദ്രന്‍, സംഘട്ടനം – ബ്രൂസ്‌ലി രാജേഷ്, സംഗീതം – ഷാ ബ്രോസ്, പി. ആര്‍. ഒ. – അയ്മനം സാജന്‍.
പാര്‍വ്വതി രതീഷ്, ബിജു സോപാനം, മാനവ്, സജീര്‍ അഹമ്മദ്, ഷബീര്‍, ദീപു പാറശാല, പൊള്ളോക്കേ, സേതുലക്ഷ്മി, ചാളമേരി, വൈഗ, ശ്രീക്കുട്ടി , മാസ്റ്റര്‍ ഫറാസ്, മാസ്റ്റര്‍ – ജിയാസ് എന്നിവര്‍ അഭിനയിക്കുന്നു .

RELATED NEWS

Leave a Reply